അക്ഷയ് തൃതീയ: പൊതുജനങ്ങളിൽ സ്വർണം വാങ്ങാനുള്ള താല്പര്യം കുറയുന്നു
In 2025, the price of 24-carat gold has reached Rs 73,496 per 10 grams

അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങിവെയ്ക്കുന്നത് മലയാളികളുടെ ശീലമാണ്. എന്നാൽ ഈ വർഷം സ്വർണ്ണത്തിന് വില ഉയർന്നതിനാൽ പൊതുജനങ്ങളിൽ സ്വർണം വാങ്ങാനുള്ള താല്പര്യം കുറയുന്നു. 2025-ൽ, 24 കാററ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 73,496 രൂപയായി. ഇത് കഴിഞ്ഞ വർഷത്തെ സ്വർണവിലയേക്കാൾ 18% ഉയർന്നതാണ്.
ഭാരം കുറഞ്ഞ സ്വർണ്ണ ആഭരണങ്ങളോ,സ്വർണ്ണ നാണയങ്ങൾ എന്നിവ വാങ്ങാനാണ് ജനങ്ങൾക്ക് ഇപ്പോൾ താല്പര്യം. ഉപഭോക്താക്കൾ ഡയമണ്ട് ആഭരണങ്ങൾക്കു കൂടുതൽ താൽപ്പര്യം കാണിക്കുന്നുണ്ട്. അക്ഷയ തൃതീയക്ക് ഡയമണ്ട് ആഭരണങ്ങൾക്ക് ആവശ്യക്കാരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വർണവിപണി.
What's Your Reaction?






