മാറിയ ജീവിതശൈലി: 30 കഴിഞ്ഞ പുരുഷന്മാർ നിർബന്ധമായും ചെയ്തിരിക്കേണ്ട പരിശോധനകൾ
Changing lifestyle: Must-have tests for men over 30
മാറിയ ജീവിതശൈലി ഇന്നത്തെ യുവാക്കളുടെ ആരോഗ്യത്തെ ഏറെ ബാധിച്ചിട്ടുണ്ട്. 30 വയസ്സുകഴിഞ്ഞ പുരുഷന്മാർക്ക് നിരവധി രോഗങ്ങളാണ് പിടിപെടുന്നത്. മാറിയ ജീവിത ശൈലിയും മോശം ആരോഗ്യശീലങ്ങളുമാണ് ഇതിന് പ്രധാന കാരണം. 30 കഴിഞ്ഞ പുരുഷന്മാർ നിർബന്ധമായും ചെയ്തിരിക്കേണ്ട പരിശോധനകളെ കുറിച്ച് ദില്ലിയിലെ ഷാലിമാർ ബാഗിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ യൂറോളജി & റീനൽ ട്രാൻസ്പ്ലാൻറേഷനിലെ സീനിയർ ഡയറക്ടർ ഡോ. വഹീദ് സമാൻ പറയുന്നു.
പ്രമേഹം ഇന്ന് മിക്ക ചെറുപ്പക്കാരിലും കാണുന്നുണ്ട്.ഫാസ്റ്റിംഗ് ഗ്ളൂക്കോസ് പരിശോധന പ്രീ-ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. 3 വർഷത്തിലും ഈ ടെസ്റ്റ് നിർബന്ധമായും ചെയ്യണം.
മുപ്പത് കഴിഞ്ഞാൽ രക്തസമ്മർദ്ദ പരിശോധന കൃത്യമായി നടത്തണം. ഉയർന്ന കൊളസ്ട്രോൾ നിരവധി രോഗങ്ങൾക്കാണ് കാരണമാകുന്നത്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറക്കാൻ കൊളസ്ട്രോളിന്റെ അളവ് കൃത്യമായി പരിശോധിക്കണം.
വൃക്ക രോഗവും കരൾ രോഗവും പ്രായഭേദമില്ലാതെ കൂടുകയാണ്. മദ്യം, അമിത ആഹാരം ഇവയൊക്കെ ഇത്തരം അശ്ഖ്ങ്ങൾക്ക് കാരണമാകും. എൽഎഫ്ടി, കിഡ്നി ഫങ്ക്ഷന് ടെസ്റ്റ് എന്നിവ ചെയ്യുന്നത് നല്ലതാണ്. പ്രായം കൂടുന്നതിനനുസരിച്ചു നേത്ര രോഗങ്ങളിൽ ജാഗ്രത വേണം. കാഴ്ച പ്രശ്നമുണ്ടെങ്കിൽ നേരത്തെ തന്നെ ചികിത്സ തേടേണ്ടതാണ്. പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാർ ശ്രദ്ധിക്കേണ്ട പ്രധാന അസുഖമാണ്. ഇതിനായുള്ള പരിശോധനകൾ നിരബന്ധമായും ചെയ്യേണ്ടതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













