ഗുരുവായൂർ ദേവസ്വത്തിനെതിരെ വിമർശനവുമായി ഡോ. ചേർത്തല കെ എൻ രംഗനാഥ ശർമ്മ
Dr. Cherthala K N Ranganatha Sharma criticizes Guruvayur Devaswom
ഗുരുവായൂർ ദേവസ്വത്തിനെതിരെ വിമർശനവുമായി ഡോ. ചേർത്തല കെ എൻ രംഗനാഥ ശർമ്മ. ചെമ്പൈ പുരസ്‌കാരത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി കഴിഞ്ഞ ദിവസം ദേവസ്വം ബോർഡാണ് തന്നെ ഒഴിവാക്കാൻ മുൻകൈയെടുത്തത്. ഇതിനെതിരെ പ്രതിഷേധിച്ചും സംഗീതഞ്ജന് പിന്തുണ അറിയിച്ചും കേരള ബ്രാഹ്മണ സഭ മുന്നോട്ടു വന്നു. ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ നിന്നും അപ്രതീക്ഷിതമായാണ് കർണാടക സംഗീതജ്ഞൻ രംഗനാഥ ശർമ്മയെ ഒഴിവാക്കിയത്. ബ്രാഹ്മണ സഭ സംഘടിപ്പിച്ച പരിപാടിയിലാണ് രംഗനാഥൻ ദേവസ്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ചൈമ്പൈ പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള സമിതി അംഗമായിരുന്നതിൻ്റെ പേരിൽ സംഗീതോത്സവത്തിൽ നിന്ന് അവസരം നിഷേദിച്ചു. എന്നാൽ പുരസ്‌കാര നിർണയത്തിലുണ്ടായ രാഷ്ട്രീയ ഇടപെടലുകളെ താൻ എതിർത്തതാണ് ഇതിനുള്ള യഥാർത്ഥ കാരണമെന്ന് രംഗനാഥൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













