പത്തിരിപ്പാലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു: ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

Feb 10, 2026 - 16:00
Feb 10, 2026 - 16:02
 0
പത്തിരിപ്പാലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു: ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

പത്തിരിപ്പാലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട് – കുളപ്പുള്ളി പാതയിൽ പത്തിരിപ്പാലയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കർണാടകയിൽ നിന്നും ലോഡുമായി വരികയായിരുന്ന ലോറിയുടെ മുൻവശത്തുനിന്നും തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ, ഉടൻ തന്നെ വാഹനം റോഡരികിലേക്ക് ചേർത്തു നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

വാഹനം നിർത്തിയ ഉടൻ തന്നെ ഡ്രൈവറും സഹായിയും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തിരക്കേറിയ സംസ്ഥാന പാതയായതിനാൽ റോഡിന്റെ വശത്തേക്ക് വാഹനം മാറ്റിയത് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാനും വൻഗതാഗത തടസ്സം ഒഴിവാക്കാനും സഹായിച്ചു.

അപകടത്തിൽ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു. ലോറിയിൽ ഉണ്ടായിരുന്ന പഞ്ചസാര ലോഡ് തീയുടെ ആക്കം വർധിപ്പിച്ചതോടെവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പാതയിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0