കേരള യൂണിയൻ ഓഫ് ജേർണ്ണലിസ്റ്റ് സ്(കെ.യു.ജെ) മാധ്യമ സെമിനാർ സംഘടിപ്പിച്ചു.

Feb 13, 2026 - 21:24
 0

കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു.

പാലക്കാട് :കേരള യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് (കെ.യു.ജെ)പാലക്കാട് ജില്ലാകമ്മറ്റിയും മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജേര്‍ണലിസം & മാസ്സ് കമ്മ്യൂണിക്കേഷന്‍സും സംയുക്തമായിമാധ്യമ സെമിനാർ സംഘടിപ്പിച്ചു.

ഇന്ത്യൻ മാധ്യമ രംഗത്തെ വർത്തമാനകാല പ്രതിസന്ധികൾ എന്ന വിഷയത്തിൽകോളേജിലെജേർണലിസം ഡിപ്പാർട്ട്മെന്റ് ഹാളിൽ നടന്ന സെമിനാർ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റ് ബഷീർ മാടാല ഉദ്ഘാടനം ചെയ്തു. കെ യു ജെ ജില്ലാ പ്രസിഡന്റ് ഡോ.എം കെ ഹരിദാസ് അദ്ധ്യക്ഷനായി. മുതിർന്ന മാധ്യമ പ്രവർത്തകരായ ജഗദീഷ് ബാബു ( കാല കൗമുദി) , അബു ഇരിങ്ങാട്ടിരി എന്നിവർ വിഷയം അവതരിപ്പിച്ചു. കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ സെക്രട്ടറി കണക്കമ്പാറ ബാബു , സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗ്ഗീസ് , എം.ഇ.എസ് കല്ലടി കോളേജ്

മാസ് കമ്മ്യൂണിക്കേഷൻ മേധാവി, നസ്റിയ , കെ യു ജെ ഭാരവാഹികളായ അബ്ദുൾ റഹ്മാൻ മണ്ണാർക്കാട് , മുജീബ് റഹ്മാൻ , സുനിത എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0