അഭിമാനനേട്ടം സ്വന്തമാക്കി തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷ്

Divi Bijesh from Thiruvananthapuram wins a prestigious award.

Apr 24, 2025 - 12:47
 0
അഭിമാനനേട്ടം സ്വന്തമാക്കി തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷ്

അഭിമാനനേട്ടം സ്വന്തമാക്കി തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷ്. ഗ്രീസിലെ റോഡ്‌സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടിയാണ് കൊച്ചുമിടുക്കി വിജയകിരീടം ചൂടിയത്. 18 വയസുവരെയുള്ള കുട്ടികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദിവി സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമായി. റാപിഡ് വിഭാഗത്തിലായിരുന്നു ദിവിയുടെ സ്വര്‍ണനേട്ടം. 11ല്‍ 10പോയിന്റ് നേടിയാണ് താരം സ്വര്‍ണം നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം കൂടിയാണിത്. ബ്ലിറ്റ്സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം. ഏഴാം വയസ്സിലാണ് ദിവി ചെസ്സ് കളിക്കാന്‍ തുടങ്ങിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചു അന്താരാഷ്ട്ര തലത്തില്‍ 9 സ്വര്‍ണ്ണവും, 5 വെള്ളിയും, 3 വെങ്കലവും ദിവി നേടിയിട്ടുണ്ട്. വിവിധ മത്സരിങ്ങളിലായി ദിവി അറുപതിലധികം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0