ശബരിമലയിൽ മണ്ഡല മകരവിളക്ക് ദർശനത്തിന് വൻ ഭക്തജന തിരക്ക്
Huge crowd of devotees for Mandala Makaravilakku Darshan in Sabarimala
ശബരിമലയിൽ മണ്ഡല മകരവിളക്ക് ദർശനത്തിന് വൻ ഭക്തജന തിരക്ക്. നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവ വഴിയെത്തിയത് 1,96,594 പേരാണ്. ആദ്യത്തെ ദിവസം 29,000 പേരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ സീസണിൽ ആദ്യ നാല് ദിവസങ്ങളിൽ ഒരു ലക്ഷം പേർ ദർശനം നടത്തി. ഭക്തർ മാർഗനിർദേശങ്ങൾ പാലിക്കാത്തതിൽ നിന്നുണ്ടാവുന്ന ജനത്തിരക്കാണ് ഇപ്പോൾ കാണുന്നത് എന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് വ്യക്തമാക്കി. എല്ലാവർക്കും ദർശനത്തിന് അവസരമുണ്ട്. ജനങ്ങൾ അച്ചടക്കം പാലിച്ചാൽ ഈ പ്രശ്നമുണ്ടാവില്ല. ആവശ്യത്തിന് പോലീസുണ്ട്. ഇതിൽക്കൂടുതൽ വിന്യസിച്ചാൽ അവർക്ക് ജോലിയെടുക്കാനാവില്ല, ഭക്തജനത്തിരക്ക് ഉയർന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സേന രംഗത്തുണ്ട്.സ്പോട്ട് ബുക്കിംഗ് കോടതി നിർദേശ പ്രകാരം 20,000 എന്ന് നിജപ്പെടുത്തിയെങ്കിലും, അതിൽക്കൂടുതൽ ആളുകൾ വരുന്നു. വരുന്നവർക്കെല്ലാം ഉടൻ ദർശനം വേണമെന്ന് നിർബന്ധം. ഇപ്പോൾ 20,000 എന്ന സ്ഥാനത്ത് 37,000 പേർക്കോളം സ്പോട്ട് ബുക്കിങ് നൽകേണ്ടി വന്നിരിക്കുന്നു. വരുന്നവരെ തിരിച്ചു വിടാനുള്ള സംവിധാനം ഞങ്ങൾക്കില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ലശ്രീജിത്ത് വ്യക്തമാക്കി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













