കെഎസ്ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ നേട്ടം
KSRTC's daily ticket revenue has increased
കെഎസ്ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ നേട്ടം. 2025 ഡിസംബർ ഒന്നിന് ഉയർന്ന കളക്ഷനായ ₹9.72 കോടി നേടാനായി. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉൾപ്പെടെ 10.5 കോടി രൂപയാണ് ആകെ നേടാനായത്. കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു പ്രതിദിന വരുമാനം.
നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പിലാക്കിയ കാലോചിതമായ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്.മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













