സന്തോഷം കണ്ണീർക്കടലായി, ഒമാനിലുള്ള തന്റെ മകളെ കാണാനെത്തിയ പിതാവിന് ശാരീരിക അസ്വസ്ഥതയെ തടുടർന്ന് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി...

Joy turned into a sea of tears, as a father who had come to Oman to see his daughter succumbed to physical illness and passed away in the hospital...

Jan 28, 2026 - 17:17
Jan 28, 2026 - 17:17
 0
സന്തോഷം കണ്ണീർക്കടലായി, ഒമാനിലുള്ള തന്റെ മകളെ കാണാനെത്തിയ പിതാവിന് ശാരീരിക അസ്വസ്ഥതയെ തടുടർന്ന് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി...

സലാല: പ്രിയപ്പെട്ട മകളെ കാണാനായി ആഗ്രഹപൂർവ്വം പ്രവാസ മണ്ണിലെത്തിയ പിതാവ് മരണത്തിന് കീഴടങ്ങിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുന്നു. ആലപ്പുഴ തകഴി കുന്നുമ്മ സ്വദേശി മങ്ങാട്ടു വീട്ടിൽ രമേശൻ ആണ് ഒമാനിലെ സലാലയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചത്. പരേതനായ കേശവ പണിക്കരുടെ മകനാണ്.

സലാലയിലുള്ള മകൾ നീതുവിനെ സന്ദർശിക്കാനായി എത്തിയതായിരുന്നു അച്ഛനായ രമേശൻ. സന്തോഷകരമായ ആ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും വിധി മാറ്റിവെക്കാൻ സാധിച്ചില്ല..

നാടിനും വീടിനും താങ്ങായിരുന്ന ഒരു പ്രിയപ്പെട്ട വ്യക്തിയുടെ ഈ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. നിലവിൽ സലാല സുൽത്താൻ ഖാബൂസ് ആശുപത്രി സൂക്ഷിച്ചിരിക്കുന്നു, നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0