കുറിച്ചിക്കൽ പാലം പണി അവസാനഘട്ടത്തിൽ ജൂണിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും ഷാനവാസ് വീയപുരം
The construction of Kurichikkal Bridge is in the final stage and will be opened to traffic in June. Shanavas Veeyapuram
കരുവാറ്റ കുറിച്ചിക്കൽ പാലത്തിൻ്റെ നിർ മാണം അവസാനഘട്ടത്തിൽ. പാലത്തിന്റെ മധ്യഭാഗത്തെ ബോ സ്ട്രിങ് ആർച്ചും പ്രീ സ്ട്രെസ്‌ഡ് വോയ്‌ഡ് സ്ലാബും പള്ളി യുടെ ഭാഗത്തെ അനുബന്ധ റോഡും കൂടി പൂർത്തിയാകാനുണ്ട്. പണികളെ ല്ലാം പൂർത്തിയാക്കി ജൂണിൽ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനാ കുമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതർ പറഞ്ഞു.
2016 ഫെബ്രുവരിയിലാണ് കുറിച്ചി ക്കൽ കടവിൽ പാലത്തിൻ്റെ പണി തുടങ്ങിയത്. 28.25 കോടി രൂപയായിരുന്നു അടങ്കൽ തുക. രണ്ടുവർഷംകൊണ്ട് പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാനായിരുന്നു കരാർ. 2018-ലെ മഹാപ്രളയവും പി ന്നീട്, തുടർച്ചയായുണ്ടായ വെള്ളപ്പൊക്കവും കാരണം പാലം പണി നീണ്ടു. വെള്ള പ്പൊക്കം കഴിഞ്ഞ് പണികൾ തുടങ്ങിയെ ങ്കിലും ആദ്യം തൊഴിൽത്തർക്കം കാരണം പണി നിർത്തിവെക്കേണ്ടി വന്നു. ചർച്ചകളിലൂടെ ഇതെല്ലാം പരിഹരിച്ച് പണി പുന:രാരംഭിച്ചു. എന്നാൽ, കരാർ സംബന്ധമായ പ്രശ്നങ്ങൾ കാരണം പണികൾ വീണ്ടും മുടങ്ങി. ആദ്യം കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായ
തായി സർക്കാർ വിലയിരുത്തിയതിനെ ത്തുടർന്ന് കരാർ റദ്ദാക്കി.പിന്നീട്,നാലു തവണ ടെൻഡർ വിളിച്ചെങ്കിലും പഴയ തുകയായതിനാൽ ആരും പങ്കെടുത്തില്ല. അതോടെ 2020-ൽ പാലം പണി നിലച്ചു. പാലത്തിന്റെ തുടർ പണികൾക്കായി 2028 നവംബറിൽ 12 കോടി രൂപ കൂടി അനുവ ദിച്ചെങ്കിലും ഒരു കരാറുകാരൻ മാത്രമാ ണ് പങ്കെടുത്തത്. ഇതിനാൽ പുന:ർടെൻ ഡർ വിളിക്കുകയും കുറഞ്ഞ തുക വെച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊ സൈറ്റിക്ക് കരാർ നൽകുകയും ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











