സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനോത്സവത്തിന് ഉജ്വല സമാപനം അഭിനവ്, ഫെമിന, അഞ്ജിത വിജയികള്‍

The State Library Council reading festival concludes brilliantly; Abhinav, Femina, Anjitha are the winners

Dec 29, 2025 - 21:02
Dec 29, 2025 - 21:08
 0
സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനോത്സവത്തിന് ഉജ്വല സമാപനം  അഭിനവ്, ഫെമിന, അഞ്ജിത വിജയികള്‍
സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനോത്സവത്തിന് ഉജ്വല സമാപനം  അഭിനവ്, ഫെമിന, അഞ്ജിത വിജയികള്‍
സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനോത്സവത്തിന് ഉജ്വല സമാപനം  അഭിനവ്, ഫെമിന, അഞ്ജിത വിജയികള്‍
സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനോത്സവത്തിന് ഉജ്വല സമാപനം  അഭിനവ്, ഫെമിന, അഞ്ജിത വിജയികള്‍
കൊല്ലം:
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ എഴുത്തിന്റെയും വായനയുടെയും ആഘോഷമായ വായനോത്സവത്തിന് ഉജ്വല സമാപനം. സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ അഭിനവ് കൃഷ്ണ എ. ഹൈസ്‌കൂള്‍ വിഭാഗത്തിലും ഫെമിന എസ്.എസ്. മുതിര്‍ന്നവരുടെ വിഭാഗം ഒന്നിലും അഞ്ജിത എസ്. കുറുപ്പ് വിഭാഗം രണ്ടിലും ജേതാക്കളായി. 
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജേതാവായ അഭിനവ് ആലപ്പുഴ ജില്ലയിലെ പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അഭിനവിന് 1500 രൂപയുടെ ജശങ്കര്‍ സ്മാരക ക്യാഷ് അവാര്‍ഡും സ്‌കൂളിന് എവര്‍റോളിംഗ് ട്രോഫിയും സമ്മാനിച്ചു. ആലപ്പുഴ ജില്ലയിലെ പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ പ്രതിനിധിയായി പങ്കെടുത്ത അഭിനവ് തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ വിഭാഗത്തില്‍ ജേതാവാകുന്നത്. 
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃശൂര്‍, കൊരട്ടി എല്‍.എഫ്.സി.എച്ച്.എസ്.എസിലെ അവനിജ ടി.എം. രണ്ടാം സ്ഥാനവും വയനാട്, മാനന്തവാടി എം.ജി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദിക് വിജയ് കെ.വി. മൂന്നാം സ്ഥാനവും നേടി. 
മുതിര്‍ന്നവരുടെ വിഭാഗം ഒന്നില്‍ കോഴിക്കോട്, മേപ്പയ്യൂര്‍ ജനകീയ വായനശാല ആന്‍ഡ് ലൈബ്രറിയിലെ അശ്വതി കിഴക്കയില്‍ രണ്ടാം സ്ഥാനവും ആലപ്പുഴ, പറവൂര്‍ പബ്ലിക് ലൈബ്രറിയിലെ പ്രിയങ്ക ജി. മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ ഫെമിന എസ്.എസ്. കൊല്ലം, കുമ്മിള്‍ സമന്വയ ഗ്രന്ഥശാലയെ പ്രതിനിധീകരിച്ചാണ് സംസ്ഥാന തലത്തില്‍ മത്സരത്തിനെത്തിയത്. 
രണ്ടാം വിഭാഗത്തില്‍ കോട്ടയം കുമാരനല്ലൂര്‍ വനിതാ സാമൂഹ്യസേവാ കേന്ദ്രം ഗ്രന്ഥശാലയില്‍ നിന്നുള്ള സരിത ആര്‍. രണ്ടാം സ്ഥാനവും മലപ്പുറം, മഞ്ചേരി പബ്ലിക് ലൈബ്രറിയുടെ പ്രതിനിധിയായ സുജിത എ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജിത എസ്. കുറുപ്പ് പത്തനംതിട്ട, മാരൂര്‍ ടാഗോര്‍ പബ്ലിക് ലൈബ്രറിയെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്. 
മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഓരോരുത്തര്‍ക്കും 25,000 രൂപയും വെങ്കല ശില്പവും പ്രശസ്തി പത്രവും സമ്മാനിച്ചു. രണ്ടൂം മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും വെങ്കല ശില്പവും പ്രശസ്തിപത്രവും സമ്മാനിച്ചു. 
മൂന്ന് ദിവസങ്ങളിലായി കൊല്ലം ജില്ലാ പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ ഹാളിലും ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ വേദികളിലുമായി നടത്തിയ എഴുത്ത് പരീക്ഷ, അഭിമുഖം, മെഗാക്വിസ് എന്നിവയില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. ലൈബ്രറി കൗണ്‍സില്‍ അക്കാഡമിക് കമ്മറ്റി അംഗങ്ങളായ ഡോ. കെ.എസ്.രവികുമാര്‍, ഡോ. ജിനേഷ്‌കുമാര്‍ എരമം, ഡോ. കെ.ബി.ശെല്‍വമണി, വി.എസ്.ബിന്ദു, കെ.കെ.കൃഷ്ണകുമാര്‍, ഡോ. എസ്.ആര്‍.ജയശ്രീ എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സമാപന ദിവസം രാവിലെ നടന്ന സര്‍ഗസംവാദത്തില്‍ മധുപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, വി. ഷിനിലാല്‍, ഷീജ വക്കം എന്നിവര്‍ മത്സരാര്‍ഥികളുമായി സംവദിച്ചു. ഡോ. വള്ളിക്കാവ് മോഹന്‍ദാസ് മോഡറേറ്ററായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനം എം.മുകേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം അജിത് കൊളാടി സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി എം.സലീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗോപിനാഥ് മുതുകാട് മോട്ടിവേഷന്‍ വിത്ത് മാജിക് എന്ന പരിപാടി അവതരിപ്പിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0