കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

who was trampled to death by an elephant in Wayanad, will be given a compensation of Rs. 5 lakh

Apr 25, 2025 - 10:39
 0  0
കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

വയനാട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ്. അറുമുഖന്റെ മരണത്തിൽ അടിയന്തര നടപടികൾ എടുക്കുമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. അറുമുഖന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. പോസ്റ്റ്മോ‍ർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മുത്തങ്ങയിൽ നിന്ന് ഇന്ന് കുങ്കിയാനയെ കൊണ്ടുവരും. കാടിന് കാവൽ നിൽക്കുന്നവർ മനുഷ്യജീവന് വിലനൽകുന്നില്ലെന്ന് ആരോപിച്ചു നാട്ടുകാർ രംഗത്തെത്തി. കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ  റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0