ആദിവാസികള്‍ക്ക് ഭൂമി ആദ്യം, പിന്നെ തിരഞ്ഞെടുപ്പ് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍

Land for tribals first, then elections: Writer K. Sachidanandan

Jun 10, 2025 - 14:33
 0
ആദിവാസികള്‍ക്ക് ഭൂമി ആദ്യം, പിന്നെ തിരഞ്ഞെടുപ്പ് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍


ആദിവാസികള്‍ക്ക് ഭൂമി ആദ്യം, പിന്നെ തിരഞ്ഞെടുപ്പ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍. നിലമ്പൂരില്‍ ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി സമൂഹത്തിന്റെ സമരത്തെ അവഗണിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സച്ചിദാനന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം കളക്ടറേറ്റ് പടിക്കലില്‍ ആദിവാസികള്‍ ആരംഭിച്ച രണ്ടാം ഘട്ട ഭൂസമരം ഇന്നേക്ക് 21ാം ദിവസം പിന്നിട്ടു. ആദിവാസികളുടെ നഷ്ടപ്പെട്ടതും അന്യാധീനപ്പെട്ടതുമായ കൃഷിഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്, ഇന്ത്യയിലെ മറ്റ് പലയിടങ്ങളിലെയും പോലെ നിലമ്പൂരിലെയും ആദിവാസി ജനത സമരത്തിനിറങ്ങിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0