ഇ പാസ്പോർട്ട്: പൗരന്മാർക്ക് ആഗോളതലത്തിൽ സുരക്ഷിതവും വേഗതയേറിയതുമായ യാത്രാസൗകര്യം
INDIA'S NEW E PASSPORTS OFFER SAFETY, SPEED, AND GLOBAL TRAVAL EASE
ഇന്ത്യയുടെ ഇ-പാസ്പോർട്ടുകൾ വലിയ സാങ്കേതിക പുരോഗതിയാണ്. ഇത് രാജ്യത്തെ പൗരന്മാർക്ക് ആഗോളതലത്തിൽ സുരക്ഷിതവും വേഗതയേറിയതുമായ യാത്രാസൗകര്യം നൽകുന്നു. ഇതുവഴി ഇന്ത്യയെ ലോകത്തിലെ വികസിത ഡിജിറ്റൽ രാജ്യങ്ങളുമായി ഒപ്പം നിർത്താൻ സഹായിക്കും. പുതിയ ഇ-പാസ്പോർട്ടുകളിൽ ഉടമയുടെ ഫോട്ടോയും വിരലടയാള വിവരങ്ങളും ഉൾപ്പെടുത്തിയ മൈക്രോചിപ്പുണ്ട്. ഇത് വ്യാജ പാസ്പോർട്ടുകൾ ഉണ്ടാക്കുന്നത് ദുഷ്കരമാക്കും. സുരക്ഷിതത്വം വർധിപ്പിക്കുന്നു. ഇ-പാസ്പോർട്ടുകൾ വിമാനത്താവളങ്ങളിലെ ഓട്ടോമേറ്റഡ് ഇ-ഗേറ്റുകൾ വഴി സ്കാൻ ചെയ്യാൻ കഴിയും, അതിലൂടെ ഇമിഗ്രേഷൻ നടപടികൾ കുറയുന്നു. ഇ പാസ്പോർട്ടുകൾ അന്താരാഷ്ട്ര സിവിൽ എവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നു. അതിനാൽ ലോകത്ത് 120-ത്തിലധികം രാജ്യങ്ങളിൽ അംഗീകാരം ലഭിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













