എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

The official video song of the film L. Jagadamma 8th Class B State First has been released.

May 2, 2025 - 18:24
 0
എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച "കാവലാണെ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ  പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന്    നിർമ്മിക്കുന്ന ചിത്രമാണിത്. മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ 
കഥ, തിരക്കഥ സംഭാഷണം, സംവിധാനം ചെയ്‌തത്‌ ഉർവ്വശിയുടെ ഭർത്താവായ  ശിവാസാണ്. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശി അവതരിപ്പിക്കുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു പാൻ പഞ്ചായത്ത് സിനിമയാണ് " എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്. "

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്,ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്,
രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്,  അഞ്ജലി സത്യനാഥ്,ഇന്ദുലേഖ, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0