ഭക്ഷണ സാധനങ്ങളുടെ പാക്കേജിംഗിൽ മെറ്റാലിക് പിന്നുകളും കമ്പികളും ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തലാക്കാൻ നിർദേശം

Use of metallic pins and wires in food packaging to be stopped immediately

Jun 13, 2026 - 21:04
 0
ഭക്ഷണ സാധനങ്ങളുടെ പാക്കേജിംഗിൽ മെറ്റാലിക് പിന്നുകളും കമ്പികളും ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തലാക്കാൻ നിർദേശം

ഭക്ഷണ സാധനങ്ങളുടെ പാക്കേജിംഗിൽ മെറ്റാലിക് പിന്നുകളും കമ്പികളും ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തലാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകി. ഭക്ഷണത്തിൽ മെറ്റാലിക് പിന്നുകൾ കണ്ടെത്തിയതായുള്ള നിരവധി പരാതികളെ തുടർന്നാണ് ഈ സുപ്രധാന നടപടി. ഈ നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം ശക്തമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് എഫ്.എസ്.എസ്.എ.ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഹോട്ടലുകൾ, ബേക്കറികൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ എന്നിവരുൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ വിതരണക്കാർക്കും ഈ ഉത്തരവ് ബാധകമാണ്. കേക്കുകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന മെറ്റാലിക് പിന്നുകൾ, ബിരിയാണി ഭക്ഷണപ്പൊതികൾ, കേക്ക് ബോക്സുകൾ, മിഠായി പെട്ടികൾ, സ്നാക്ക് പാക്കറ്റുകൾ, ടേക്ക് എവേ പാഴ്സലുകൾ എന്നിവ സ്റ്റേപ്ലർ പിന്നുകളോ മെറ്റാലിക് കമ്പികളോ ഉപയോഗിച്ച് അടയ്ക്കാൻ പാടില്ല എന്ന് നിർദേശം നൽകിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0