ഇലക്ട്രോണിക്സ് ഘടകങ്ങളുടെ പ്രാദേശിക ഉൽപ്പാദനത്തിൽ ഇന്ത്യ മുന്നേറുന്നു

India is making great strides in the local production of electronics components

Aug 18, 2026 - 12:19
 0
ഇലക്ട്രോണിക്സ് ഘടകങ്ങളുടെ പ്രാദേശിക ഉൽപ്പാദനത്തിൽ ഇന്ത്യ മുന്നേറുന്നു

ഇലക്ട്രോണിക്സ് ഘടകങ്ങളുടെ പ്രാദേശിക ഉൽപ്പാദനത്തിൽ ഇന്ത്യ മുന്നേറുന്നു. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ സ്വദേശീയമായി നിർമ്മിക്കുന്നതിലൂടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യ വൻതോതിൽ കുറച്ചിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ നിലവിൽ അഞ്ച് ഘട്ടങ്ങളിലായി 106 പ്രൊജക്റ്റുകൾക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. 31 പുതിയ നിർദ്ദേശങ്ങൾ കൂടി പദ്ധതിയുടെ ഭാഗമായി അടുത്തിടെ അംഗീകരിച്ചു. രാജ്യത്തെ ഇലക്ട്രോണിക്സ് ഘടകഭാഗ നിർമ്മാണ പദ്ധതിക്ക്കീഴിൽ ആകെ നിക്ഷേപം 69,000 കോടി രൂപ കടന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 59,000 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് ലഭിച്ചത് 69,000 കോടിയിലധികം രൂപയുടെ സ്വകാര്യ നിക്ഷേപം. എൻക്ലോസറുകൾ, റിലേകൾ, ഓപ്റ്റിക്കൽ ട്രാൻസീവറുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ പൂർണ്ണ ആത്മനിർഭരത കൈവരിച്ചു. ലിഥിയം അയൺ സെല്ലുകളിൽ 60 ശതമാനവും ലാമിനേറ്റുകളിൽ 80 ശതമാനവും കണക്ടറുകളിൽ 75 ശതമാനവും ആവശ്യകതകൾ രാജ്യം തന്നെ ഉൽപ്പാദിപ്പിക്കുന്നു.
ഈ പദ്ധതിയിലൂടെ 75,000 നേരിട്ടുള്ള തൊഴിലവസരങ്ങളും, പരോക്ഷമായി 2.5 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0