കൗൺസിലറുടെ രാഷ്ട്രീയ വൈരാഗ്യത്തെ ജനങ്ങൾ തിരിച്ചറിയണം - എസ്‌ജെഡി
People should recognize the political detachment of the councillor - SJD
വി.കെ. പ്രശാന്ത് എംഎൽഎ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഏകോപന കേന്ദ്രത്തെ തടസ്സപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ജനാധിപത്യ മര്യാദകളുടെ ലംഘനമായാണ് ജനം കാണേണ്ടത്. കൗൺസിലറുടെ ഈ രാഷ്ട്രീയ വൈരാഗ്യത്തെ ജനങ്ങൾ തിരിച്ചറിയണം എന്ന് സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് ശ്രീനിവാസൻ കുറുപ്പത്ത് അഭിപ്രായപ്പെട്ടു.
എംഎൽഎ ഓഫീസ് എംഎൽഎയുടെ വ്യക്തിപരമായ ആവശ്യത്തിനല്ല, മറിച്ച് മണ്ഡലത്തിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു സേവന കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. കൗൺസിലർക്ക് ഓഫീസ് വേണമെന്ന ആവശ്യത്തിൽ ന്യായമുണ്ടാകാം, എന്നാൽ അത് നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു എംഎൽഎ ഓഫീസിനെ കുടിയിറക്കിക്കൊണ്ടാകരുത്. മറ്റൊരു സൗകര്യം കണ്ടെത്തുകയാണ് ജനാധിപത്യ മര്യാദ. പൊതുവേ ഒരു എംഎൽഎ ഓഫീസ് എന്നത് സ്റ്റാഫുകളും ഫയലുകളും ഉള്ള വിപുലമായ ഒരു സംവിധാനമാണ്.
എന്നാൽ കൗൺസിലർമാരുടെ ഓഫീസുകൾ വെറും പരാതി സ്വീകരണ കേന്ദ്രങ്ങൾ മാത്രമാണ്. തിരുവനന്തപുരത്തെ മറ്റേതെങ്കിലും വാർഡിൽ ബിജെപി കൗൺസിലർമാർക്ക് മാത്രമായി കോർപ്പറേഷൻ പ്രത്യേക ഓഫീസുകൾ നിർമ്മിച്ചു നൽകിയിട്ടില്ല എന്നിരിക്കെ ഇവിടെ ലക്ഷ്യം കൗൺസിലറുടെ സൗകര്യമല്ല മറിച്ച് വി.കെ. പ്രശാന്ത് എന്ന ജനകീയനായ എംഎൽഎയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നത് മാത്രമാണ് എന്ന് എസ്‌ജെഡി സംസ്ഥാന അധ്യക്ഷൻ പത്രകുറിപ്പിലൂടെ പ്രതികരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













