സിപിഎമ്മിന്റെ പ്രവർത്തനശൈലിയെ വിമർശിച്ച് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്
Central Committee member Thomas Isaac criticized the working style of the CPM
സിപിഎമ്മിന്റെ പ്രവർത്തനശൈലിയെ വിമർശിച്ച് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. പത്തുവർഷം അധികാരത്തിലിരുന്നപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയെന്നും പാർട്ടി തീരുമാനിച്ചാൽ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന തരത്തിലുള്ള സമീപനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത് അതുകൊണ്ടാണ്. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരഞ്ഞെടുപ്പുരംഗത്ത് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു ഐസക്കിന്‍റെ തുറന്നു പറച്ചിൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











