പ്രായം വെറും നമ്പർ മാത്രമെന്ന് ഡോക്ടർ അൽക്ക പട്ടേൽ തെളിയുക്കുകയാണ്

THIS 53 YEAR OLD DOCTOR SAYS HER BIOLOGICAL AGE IS 23. HERE'S HER SECRET

Jun 4, 2025 - 15:18
 0
പ്രായം വെറും നമ്പർ മാത്രമെന്ന് ഡോക്ടർ അൽക്ക പട്ടേൽ തെളിയുക്കുകയാണ്

53 വയസ്സിലും യുവത്വം നിലനിർത്തുന്ന ഡോക്ടർ അൽക്ക പട്ടേൽ. തനിക്കിപ്പോഴും 23 വയസ്സാണെന്ന് തെളിയുക്കുകയാണ്. ജീവിതശൈലി മാറ്റങ്ങളും സമഗ്ര ആരോഗ്യശ്രദ്ധയും എല്ലാവരെയും യുവത്വമുള്ളവരാക്കി മാറ്റുമെന്ന് ഡോക്ടർ പറയുന്നു. ജീവശാസ്ത്രപരമായ പ്രായം എന്നത് ജീവിച്ചിരുന്ന വർഷങ്ങളുടെ എണ്ണത്തെ മാത്രമല്ല, കോശങ്ങളുടെയും കലകളുടെയും ആരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ജീവശാസ്ത്രപരമായ പ്രായം ഹൃദയം, തലച്ചോറ്, ചർമ്മം എന്നിവയുടെ പ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്.

പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവ അടങ്ങുന്ന പ്ലാന്റ്-ബേസ്ഡ് ഡയറ്റ്  സെൽ റിപ്പയർ, ഇന്ഫ്ലമേഷൻ കുറയ്ക്കൽ, ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കൽ എന്നിവയിലൂടെ പ്രായം കുറയ്ക്കാൻ സഹായിക്കുന്നു. കാർഡിയോ, സ്ട്രെങ്ത് ട്രെയിനിംഗ്, യോഗ എന്നിവ മുഖേന ഹൃദയാരോഗ്യവും മാനസികാരോഗ്യവും നിലനിർത്തുകയും ശരീരത്തെ ചെറുപ്പമാക്കുകയും ചെയ്യുന്നു.

സ്ഥിരമായ ഉറക്കക്രമം, സ്മാർട്ട്‌ഫോൺ/ടിവി പോലുള്ള സ്ക്രീനുകൾ ഒഴിവാക്കൽ, ശാന്തമായ ഉറക്കമാവശ്യമായ അന്തരീക്ഷം എന്നിവ ഉറപ്പാക്കുന്നത് ഹോർമോൺ ബാലൻസും മെച്ചപ്പെടുത്തുന്നു. ധ്യാനം, ശ്വാസ നിയന്ത്രണ പരിശീലനം, പ്രകൃതിയിലേക്കുള്ള സംവേദനം എന്നിവ സ്ട്രെസ്സ് ഹോർമോൺ കുറയ്ക്കുന്നു, ദൈർഘ്യവും ആരോഗ്യവും വർധിപ്പിക്കുന്നു.വിറ്റാമിൻ ഡി, ഓമേഗ-3, കോളജൻ തുടങ്ങിയവ ഗർഭപാത്രാരോഗ്യത്തിനും ത്വക്ക് ആരോഗ്യത്തിനും ഉപയോഗപ്രദമാണ്. മികച്ച ജീവിതശൈലി ആരോഗ്യവും യ്വവൗനവും ഉറപ്പുവരുത്താൻ സഹായിക്കുന്നു എന്ന് അൽക്കയുടെ ജീവിതരീതി നമുക്ക് കാട്ടിത്തരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0