ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

The shooting of the big budget film Pongala starring Sreenath Bhasi has been completed.

May 4, 2025 - 23:16
 0
ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്  പൂർത്തിയായി. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ  ബാനറിൽ  ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവരാണ് ചിത്രത്തിന്റെ  നിർമ്മാതാക്കൾ. ബിലായത്ത് ബുദ്ധ,അയ്യപ്പനും കോശിയും, സുബ്രഹ്മണ്യപുരം എന്നീ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ  ആയ രാജശേഖർ ആണ് ചിത്രത്തിലെ 12 ഓളം സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത്. കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഫൈറ്റ് രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ കങ്കുവ എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫർ വിജി സതീഷാണ്  പൊങ്കാല എന്ന ചിത്രത്തിന് നൃത്ത ചുവടുകൾ നൽകുന്നത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ,ജീമോൻ ജോർജ്, സോഹൻ സീനു ലാൽ,ഷെജിൻ,യാമി സോനാ,സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവർ അഭിനയിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0