നജസ്സ് എന്ന മലയാള ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം രണ്ടു നായകുട്ടികൾ നിർവഹിച്ചു

The poster of the Malayalam film Najass was released by two dogs.

May 4, 2025 - 16:34
 0
നജസ്സ് എന്ന മലയാള ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം രണ്ടു നായകുട്ടികൾ നിർവഹിച്ചു

നജസ്സ് എന്ന മലയാള ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം രണ്ടു നായകുട്ടികൾ നിർവഹിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു നായക്കുട്ടികൾ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖ പെറ്റ് ഷോയായ പാം സമ്മിറ്റിൽവെച്ചു നജസ്സിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച കുവിയും മറ്റൊരു നായകുട്ടിയായ ട്യൂട്ടും ചേർന്നാണ് 'നജസ്സി'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്.
ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവും,ഗാനരചയിതാവുമായ മുരളി നീലാംബരി, പ്രശസ്ത നടൻ കൈലാഷ്, അമ്പിളി ഔസേപ്പ് സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്, പബ്ലിസിറ്റി കോർഡിനേറ്റർ വിഷ്ണു രാംദാസ് എന്നിവർ സംസാരിച്ചു. നായിക വേഷം അവതരിപ്പിച്ച നായ കുവിയെ കൈലാഷും കുവിയുടെ ട്രെയിനറായ അജിത്ത് മാധവനെ അമ്പിളി ഔസേപ്പും പൊന്നാട അണിയിച്ച് ആദരിച്ചു.

സ്നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും പുതിയ വാതായനങ്ങൾ തുറക്കുന്ന പ്രതീകമായി മാറി  പ്രകാശന  ചടങ്ങ്. അനവധി ദേശീയ അന്തർ ദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ 'നജസ്സ് 'സാമൂഹിക പ്രസക്തിയുടെ പുതിയ ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്നതാവുമെന്ന് സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0