അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉദയനിധി സ്റ്റാലിനെ വിട്ടയച്ചു
Udhayanidhi Stalin who was arrested for making obscene remarks has been released
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പ്രശസ്ത തമിഴ് നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ലൈംഗികാധിക്ഷേപകരമായ പരാമർശം നടത്തി അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയച്ചു. ചോദ്യം ചെയ്യലിനു ശേഷം സ്റ്റേഷൻ ജാമ്യത്തിലാണ് ഉദയനിധിയെ പൊലീസ് വിട്ടയച്ചത്. തഞ്ചാവൂരിന് അടുത്തുള്ള ചെങ്കിപ്പട്ടി പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉദയനിധിയ്ക്ക് വൻ സ്വീകരണം നൽകിയാണ് ഡി.എം.കെ പ്രവർത്തകർ സ്വീകരിച്ചത്. പൊലീസ് നടപടിക്കെതിരെ ഡിഎംകെ നൽകിയ ഹർജി പരിഗണിക്കവേ, ചോദ്യം ചെയ്ത ശേഷം പ്രതിപക്ഷ നേതാവിനെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്നു രാവിലെയായിരുന്നു ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













