കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ നിർദേശം നിർബന്ധമാക്കി കേന്ദ്രസർക്കാർ
The central government has made a doctor's prescription mandatory for the purchase of cough syrups
കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ നിർദേശം നിർബന്ധമാക്കി കേന്ദ്രസർക്കാർ. രജിസ്റ്റർ ചെയ്ത ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാൻ കഴിയുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് ചുമയ്ക്കുള്ള സിറപ്പുകളെ ഒഴിവാക്കി. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കഴിച്ച് 22 കുട്ടികൾ മരിച്ച സംഭവത്തെ തുടർന്നാണ് ഈ നടപടിയിലേയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കടന്നത്. ഇനി മുതൽ കൊഡീൻ പോലെയുള്ള ഒപ്പിയോയിഡുകൾ അടങ്ങിയതും ലഹരിക്ക് കാരണമാകുന്നതുമായ സിറപ്പുകൾ ഉൾപ്പെടെ എല്ലാ ചുമ സിറപ്പുകൾക്കും ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ കരട് നിര്‍ദേശത്തില്‍ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലാത്ത മരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ കെ-യില്‍ നിന്ന് കഫ് സിറപ്പുകൾ നീക്കം ചെയ്തിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













