കോക്ക്റോച്ച് ജനതാ പാർട്ടി ക്യാ ബോൽതി പബ്ലിക് എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങുന്നു

The Cockroach Janata Party is planning a nationwide campaign called Kya Bolti Public

Aug 6, 2026 - 21:56
 0
കോക്ക്റോച്ച് ജനതാ പാർട്ടി ക്യാ ബോൽതി പബ്ലിക് എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങുന്നു

കോക്ക്റോച്ച് ജനതാ പാർട്ടി ക്യാ ബോൽതി പബ്ലിക് എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങുന്നു. പരിപാടി അടുത്ത മാസം ആരംഭിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. രാജ്യത്തുടനീളം സഞ്ചരിച്ച് യുവാക്കളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും നേരിട്ട് മനസ്സിലാക്കുകയാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദിപ്കെ പറഞ്ഞു. യുവാക്കളുടെ പ്രശ്നങ്ങൾ, പരാതികൾ, പ്രതീക്ഷകൾ, അവർ എങ്ങനെയുള്ള രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നത് എന്നിവ മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിക്കും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചൂണ്ടിക്കാണിച്ച ദിപ്കെ, തൊഴിലില്ലായ്മ തന്നെയാണ് ഇന്നും രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നും അനേകം ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലിയില്ലാത്ത അവസ്ഥയാണെന്നും  അദ്ദേഹം പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0