ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ രസതന്ത്ര സെമിനാർ സംഘടിപ്പിച്ചു.

Oct 2, 2026 - 18:26
 0
ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ രസതന്ത്ര സെമിനാർ സംഘടിപ്പിച്ചു.

ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ രസതന്ത്ര സെമിനാർ.

കൊല്ലം: ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് രസതന്ത്ര വിഭാഗവും മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ രസതന്ത്ര സെമിനാർ സമാപിച്ചു. മെറ്റീരിയൽ സയൻസ് ഗവേഷണ രംഗത്തെ നൂതന പ്രവണതകളെ കുറച്ച് രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

ഡോ. കെ. ജയശങ്കർ, പ്രൊഫ. ജെ. മേരി ഗ്ലാഡിസ്, ഡോ രാഖി ആർ, ഡോ ജൂബി ജോൺ, ഡോ. ഫ്രാൻസിസ് ബി. ഫെർണാണ്ടസ്, തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. 

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് ഗവേഷണ വിദ്യാർത്ഥിനി കീർത്തി പി ബെസ്റ്റ് പേപ്പർ അവാർഡും ടീ കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗവേഷണ വിദ്യാർത്ഥിനി ഷാരിജ എസ് ബെസ്റ്റ് പോസ്റ്റർ പ്രസന്റേഷൻ അവാർഡും നേടി.

ഡോ കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രഫ. ബോബി ടി. എഡ്വിൻ അധ്യക്ഷത വഹിച്ചു. ഡോ. ആദർശ് വി കെ, ഡോ ജെ മേരി ഗ്ലാഡിസ് എന്നിവർ സംസാരിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. സുമലക്ഷ്മി സ്വാഗതവും സെമിനാർ കൺവീനർ ഡോ. ദിവേഷ് കുമാർ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0