ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Suvendu Adhikari to take oath as Bengal Chief Minister today

May 9, 2026 - 11:12
May 9, 2026 - 11:14
 0
ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പുതിയ സർക്കാർ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ പൂർണ്ണമായ ജനാധിപത്യം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് എല്ലാ എംഎൽഎമാരുടെയും പിന്തുണ സുവേന്ദു അധികാരി പറഞ്ഞു. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് മമത ബാനർജിയുടെ 15 വർഷം നീണ്ട ഭരണത്തിന് ബിജെപി അന്ത്യം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ എന്നിവർക്ക് സുവേന്ദു നന്ദി രേഖപ്പെടുത്തി.


കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2000-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. മിഡ്‌നാപൂരിലെ സ്വാധീനമുള്ള അധികാരി കുടുംബത്തിലാണ് സുവേന്ദുവിന്റെ ജനനം. ഭവാനിപൂരിൽ മമത ബാനർജിയെ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദുവിന്റെ നേതൃത്വത്തിൽ ബിജെപി ബംഗാളിൽ അധികാരം പിടിച്ചെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0