വിവിധ മതങ്ങൾക്കിടയിലെ ഐക്യത്തിനും സൗഹാർദ്ദത്തിനും ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

RSS chief Mohan Bhagwat has called for unity and harmony among different religions

Aug 30, 2026 - 17:11
 0
വിവിധ മതങ്ങൾക്കിടയിലെ ഐക്യത്തിനും സൗഹാർദ്ദത്തിനും ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

വിവിധ മതങ്ങൾക്കിടയിലെ ഐക്യത്തിനും സൗഹാർദ്ദത്തിനും ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്: വൺ ഹ്യുമാനിറ്റി’ മതമേലധ്യക്ഷന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഹിന്ദു ഇന്ത്യയിൽ മുസ്ലീങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് ചിന്തിക്കുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്റെ യഥാർത്ഥ സത്തയെ പിൻതുടരുന്നില്ല, 
മറ്റ് മതനേതാക്കൾക്കൊപ്പം സംസാരിക്കവെ, ഇന്നത്തെ കാലത്ത് മതങ്ങൾ പ്രധാനമായും ആചാരങ്ങളാൽ നിർവചിക്കപ്പെടുകയാണെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. "മതപരമായ അച്ചടക്കം പാലിക്കുന്നതിനും ദിവ്യത്വത്തിന്റെ പാത പിന്തുടരുന്നതിനും ആചാരങ്ങളുടെ ഈ രീതി ആവശ്യമാണ്. എന്നാൽ എന്താണ് മതത്തിന്റെ യഥാർത്ഥ ലക്ഷ്യം? അത് നമ്മെ സത്യത്തിലേക്ക് നയിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0