പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു പെണ്‍കുട്ടികളുടെ വിജയശതമാനം കൂടുതൽ

Plus Two exam results announced girls success rate higher

May 27, 2026 - 11:19
 0
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു പെണ്‍കുട്ടികളുടെ വിജയശതമാനം കൂടുതൽ

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. പെണ്‍കുട്ടികളുടെ വിജയശതമാനം ആണ്‍കുട്ടികളുടേതിനെക്കാള്‍ കൂടുതലാണെന്നും സമൂഹത്തിനിത് സന്തോഷിക്കേണ്ട കാര്യമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1990 സ്‌കൂളുകളില്‍ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41 ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 30561 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ഇത് 30145 ആയിരുന്നു. ഇടുക്കിയാണ് വിജയശതമാനം കൂടിയ ജില്ല. 84.64 ആണ് വിജയശതമാനം. കുറഞ്ഞ ജില്ല കാസര്‍കോടാണ്. 71.72 ആണ് വിജയശതമാനം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0