ശ്രീശബരിമല അയ്യപ്പക്ഷേത്രത്തിലെ ഭക്തിനിർഭരമായകളഭം എഴുന്നള്ളത്ത്.
സ്വാമി ശരണം
ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിനിർഭരവുമായ പ്രത്യേക വഴിപാടുകളിൽ ഒന്നാണ് കളഭാഭിഷേകം
ശബരിമല:തങ്കക്കുടത്തിലെ കളഭം: സുഗന്ധപൂരിതമായ ശുദ്ധമായ കളഭം (ചന്ദനക്കൂട്ട്) തങ്കക്കുടത്തിൽ നിറച്ച് പ്രത്യേക പൂജകൾ നടത്തുന്നു.
കളഭം എഴുന്നള്ളത്ത്: കിഴക്കേ മണ്ഡപത്തിൽ വെച്ച് തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ പൂജിച്ച ഈ കളഭക്കുടം, വാദ്യമേളങ്ങളുടെയും ശരണംവിളികളുടെയും അകമ്പടിയോടെ സന്നിധാനത്തിന് ചുറ്റും ഭക്തിപൂർവ്വം എഴുന്നള്ളിക്കുന്നു.
കളഭാഭിഷേകം:എഴുന്നള്ളത്തിന് ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകുന്ന കളഭം ഉച്ചപൂജയ്ക്ക് തൊട്ടുമുമ്പായി തന്ത്രി അയ്യപ്പവിഗ്രഹത്തിൽ പൂർണ്ണമായി അഭിഷേകം ചെയ്യുന്നു.
ഈ സമയത്ത് അയ്യപ്പസ്വാമിയെ ദർശിക്കുന്നത് അതീവ പുണ്യകരമായി ഭക്തർ കരുതുന്നു.
സാധാരണയായി മണ്ഡല-മകരവിളക്ക് കാലങ്ങളിലും മാസാ പൂജാവേളകളിലും ദേവസ്വം വകയായും ഭക്തരുടെ വഴിപാടായും കളഭാഭിഷേകം നടത്താറുണ്ട്.
Kalabham Ezhunnellathu at Sabarimala Sree Ayyappa Temple
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












