അതിശക്തമായ ഭൂകമ്പത്തിൽ തകർന്ന വെനിസ്വേലൻ ജനതയ്ക്ക് ആശ്വാസവുമായി ഇന്ത്യ

India has come to the aid of the people of Venezuela

Jun 29, 2026 - 10:51
Jun 29, 2026 - 10:52
 0
അതിശക്തമായ ഭൂകമ്പത്തിൽ തകർന്ന വെനിസ്വേലൻ ജനതയ്ക്ക് ആശ്വാസവുമായി ഇന്ത്യ

അതിശക്തമായ ഭൂകമ്പത്തിൽ തകർന്ന വെനിസ്വേലൻ ജനതയ്ക്ക് ആശ്വാസവുമായി ഇന്ത്യ. പ്രതിസന്ധി ഘട്ടത്തിൽ വെനിസ്വേലയോടുള്ള ഇന്ത്യയുടെ സൗഹൃദവും പങ്കാളിത്തവും വ്യക്തമാക്കുന്ന അടിയന്തര രക്ഷാദൗത്യമായ ഓപ്പറേഷൻ അമിസ്റ്റാഡ്'ഇന്ത്യ നടപ്പാക്കുന്നത്.  ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനങ്ങളായ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വഴിയാണ് ഇന്ത്യ സഹായങ്ങൾ അയോധ്യയിൽ നിന്ന് ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ അബിജാൻ വഴി വെനിസ്വേലയിലേക്ക് എത്തിച്ചത്. ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ മാനുഷിക വ്യോമയാന ദൗത്യങ്ങളിൽ ഒന്നാണിത്.

അത്യാവശ്യ മരുന്നുകൾ, അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടങ്ങുന്ന ഭീമൻ പാക്കേജാണ് വിമാനത്തിൽ കൊണ്ടുപോയത്. ഇന്ത്യൻ സൈന്യത്തിന്റെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 9 മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ 41 പേരടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘം അവിടെ ദുരന്തബാധിതർക്ക് അടിയന്തര ശസ്ത്രക്രിയകളും ചികിത്സയും നൽകാൻ എത്തിയിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, അതിവേഗത്തിൽ എവിടെയും മാറ്റിയെടുക്കാവുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ ആശുപത്രി സംവിധാനങ്ങളും വെനിസ്വേലയ്ക്ക് കൈമാറി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0