വെള്ളപ്പൊക്കം: തലവടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം നീരേറ്റു പുറത്തേക്ക് മാറ്റി.

Aug 5, 2026 - 09:54
Aug 5, 2026 - 11:14
 0
വെള്ളപ്പൊക്കം: തലവടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം നീരേറ്റു പുറത്തേക്ക് മാറ്റി.

floods:Thalavadiprimaryhealthcenteroperationsshiftedoutsidetofloodswater

വെള്ളപ്പൊക്കം: തലവടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നീരേറ്റുപുറത്തേക്ക് മാറ്റി

ഷാനവാസ് വിയാപുരം

ആലപ്പുഴ/ എടത്വ: വെള്ളപ്പൊക്കത്തെ തുടർന്ന് തലവടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തും കെട്ടിടത്തിനകത്തും വെള്ളം കയറിയതോടെ ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി നീരേറ്റുപുറത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി.ആശുപത്രി കെട്ടിടത്തിൽ വെള്ളം കയറിയ സാഹചര്യത്തിൽ രോഗികൾക്ക് ചികിത്സ മുടങ്ങാതിരിക്കാൻ മെഡിക്കൽ ഓഫീസർ ഡോ:സിനു ശങ്കറിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ ഒ.പി. ഉൾപ്പെടെയുള്ള അവശ്യ ആരോഗ്യസേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചു.വെള്ളപ്പൊക്കത്തെ തുടർന്ന് തലവടി പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുന്നതിനിടെയാണ് ആരോഗ്യസേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ ഈ ക്രമീകരണം ഏർപ്പെടുത്തിയത്. ജലനിരപ്പ് കുറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം വീണ്ടും പ്രവർത്തനസജ്ജമാകുന്നതുവരെ താൽക്കാലിക കേന്ദ്രത്തിൽ നിന്നായിരിക്കും സേവനങ്ങൾ ലഭ്യമാകുക.ചികിത്സ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ നീരേറ്റുപുറത്തെ താൽക്കാലിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തെ സമീപിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0