ടെലിഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഡൽഹി ഹൈക്കോടതി ശരിവച്ചു

Delhi High Court upholds temporary ban on Telegram

Jun 19, 2026 - 21:10
 0
ടെലിഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഡൽഹി ഹൈക്കോടതി ശരിവച്ചു

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ ടെലിഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഡൽഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ടെലിഗ്രാം കമ്പനി നൽകിയ ഹർജി ജസ്റ്റിസ് തേജസ് കരിയ തള്ളി. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനുള്ള അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ സർക്കാരിന്റെ നടപടിക്രമങ്ങൾ ശരിയാണെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി 2026 ജൂൺ 22 വരെയാണ് ടെലിഗ്രാമിന് താൽക്കാലിക വിലക്കുള്ളത്. ചോദ്യപ്പേപ്പർ ചോർന്നതായി വ്യാജ പ്രചാരണം നടത്തി വിദ്യാർത്ഥികളിൽ നിന്നും പണം തട്ടുന്ന സംഘങ്ങളെ തടയാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി നൽകിയ നിർദ്ദേശപ്രകാരമാണ് നടപടി. കൂടാതെ ടെലിഗ്രാം സൈബർ കുറ്റകൃത്യങ്ങളുടെ 'പുതിയ ഡാർക്ക് വെബ്' ആയി മാറുന്നുവെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു. പുതിയതായി ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് തടയാൻ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ആപ്പ് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0