സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി
CBSE Class 10 exams in Gulf countries cancelled due to tension
പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി. മാർച്ച് 07 മുതൽ 11 വരെ നടക്കാനിരുന്ന പരീക്ഷകളാണ് ബോർഡ് റദ്ദാക്കിയത്. യു.എ.ഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഏഴ് രാജ്യങ്ങളിലെ സ്‌കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. നേരത്തെ മാറ്റിവച്ചിരുന്ന പത്താം ക്ലാസ് പരീക്ഷകളും ഇപ്പോൾ പൂർണ്ണമായും റദ്ദാക്കിയവയിൽ ഉൾപ്പെടും. ഇതോടെ പത്താം ക്ലാസ് പരീക്ഷാർത്ഥികൾക്ക് ഇനി പരീക്ഷയുണ്ടാകില്ല. ഇവരുടെ ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങൾ ബോർഡ് പിന്നീട് പ്രത്യേകം അറിയിക്കും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











