ഗാന്ധി ചിന്തയിൽ ശുചീകരണത്തിൽ തിളങ്ങി എ.എം.എ.ഐയും ,അരീക്കൽ ആയൂർവ്വേദ ആശുപത്രിയും.

Oct 6, 2026 - 18:50
Oct 6, 2026 - 18:53
 0
ഗാന്ധി ചിന്തയിൽ ശുചീകരണത്തിൽ തിളങ്ങി എ.എം.എ.ഐയും ,അരീക്കൽ ആയൂർവ്വേദ ആശുപത്രിയും.

 കൊട്ടാരക്കര: ഗാന്ധി ചിന്തയിൽ ശുചീകരണത്തിൽ തിളങ്ങി ആയൂർവ്വേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ യും അരീക്കൽ ആയുർവേദ ആശുപത്രിയും

 കൊട്ടാരക്കര: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എ എം.എ ഐ കൊട്ടാരക്കര ഏരിയയും അരീക്കൽ ആയുർവേദ ആശുപത്രിയും സംയുക്തമായി നെല്ലിക്കുന്നം ജംഗ്ഷൻ മുതൽ അരീക്കൽ ആയുർവേദ ഹോസ്പിറ്റൽ വരെ മെഗാ ശുചീകരണ പ്രവർത്തനം നടത്തി. ആയുർവേദ ഡോക്ടർമാർ, സ്റ്റാഫുകൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണത്തിന് എത്തിയ എല്ലാവർക്കും ഓർമയ്ക്കായി എ.എം.എ ഐ കൊട്ടാരക്കര ഏരിയ പ്രസിഡൻറ് ഡോ. എ. ആർ. സ്മിത്ത്കുമാർ നെല്ലിമരം സമ്മാനിച്ചു. മാലിന്യം മൂടിക്കിടന്ന സ്ഥലങ്ങളിൽ നെല്ലി തൈകൾ നട്ട് പ്രകൃതിസംരക്ഷണത്തിന് കളമൊരുക്കി. ഡോ. അനിഷ്മമോൾ പി. എസ്., ഡോ. അശ്വതി മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Arikkal Ayurveda Hospital is fully operational.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0