ബിജെപി പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും ചുമതലയില്‍ നിന്നും രാജി പ്രഖ്യാപിച്ചു നടന്‍ ദേവന്‍

Actor Devan has announced his resignation from the BJP party office bearers and responsibilities

Aug 17, 2026 - 10:58
 0
ബിജെപി പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും ചുമതലയില്‍ നിന്നും രാജി പ്രഖ്യാപിച്ചു നടന്‍ ദേവന്‍

ബിജെപി പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും ചുമതലയില്‍ നിന്നും രാജി പ്രഖ്യാപിച്ച നടന്‍ ദേവന്‍. രാജി അപ്രതീക്ഷിതമായിട്ട് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തോന്നാം. എന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമല്ലെന്നും വളരെ ആലോചിച്ച് ആറുമാസം മുമ്പ് എടുത്ത തീരുമാനമാണെന്നും ദേവൻ വ്യക്തമാക്കി. സ്ഥാനമോഹിയായി ചാടിക്കേറി ബിജെപിയിലേക്ക് വന്നയാളല്ല ഞാന്‍. എനിക്ക് പ്രവര്‍ത്തിക്കാന്‍ സംവിധാനം ഉണ്ടാക്കേണ്ടേ. എനിക്ക് സ്‌പേസ് വേണം. രാജിക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ആലോചിച്ച് കേരളത്തിലെ ബിജെപി നേതൃത്വത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. കൃത്യമായ മറുപടി കിട്ടിയിരുന്നില്ല. വൈസ് പ്രസിഡന്റ് പദവി കിട്ടിയപ്പോള്‍ എന്താണ് തന്റെ ഉത്തരവാദിത്തം എന്ന് പാര്‍ട്ടി നേതൃത്വത്തോട് ചോദിച്ചിരുന്നു. അതിന് മറുപടി ഉണ്ടായിരുന്നില്ല. 

കഴിഞ്ഞ ദിവസം ആലപ്പുഴ  കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയില്‍ വെച്ചായിരുന്നു ദേവന്‍ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. ഞാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും പദ്ധതികളും അടങ്ങുന്ന ഒരു രാഷ്ട്രീയമാണ്. എന്നാൽ കഴിഞ്ഞ 5 വർഷത്തെ അനുഭവത്തിൽ ബിജെപിയിൽ അത് കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്റെ ലൈൻ വേറെയാണെന്ന് എനിക്ക്  ബോദ്യപെട്ടു. അതിന്റെ അടിസ്ഥാനത്തിൽ .നാലഞ്ച് മാസങ്ങൾക്ക് മുൻപ് ചില തീരുമാനങ്ങൾ എടുത്തു. ഈ വേദി തന്റെ തീരുമാനം അറിയിക്കുന്നതിൽ അനുയോജ്യമാണെന്ന് തോന്നി. തുടർന്നാണ് ബിജെപി വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാധമിക അംഗത്വവും രാജി വെക്കുന്നത് ദേവൻ പരസ്യമായി പ്രഖ്യാപിച്ചത്. 

സിനിമയിൽ സജീവമായിരിക്കെ തന്നെ 2004-ൽ ദേവൻ കേരള പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഈ പാർട്ടിയുടെ കീഴിൽ അദ്ദേഹം 2004-ലും 2006-ലും കേരളത്തിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 17 വർഷത്തോളം സ്വന്തം പാർട്ടിയുമായി മുന്നോട്ട് പോയെങ്കിലും, കേരളത്തിൽ ഒരു സിനിമാ താരത്തിന് ഒറ്റയ്ക്ക് പാർട്ടി രൂപീകരിച്ച് വിജയിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. 2021ൽ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച 'വിജയ യാത്ര'യുടെ സമാപന വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ദേവനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കേരള പീപ്പിൾസ് പാർട്ടി' 2020-ൽ 'നവ കേരള പീപ്പിൾസ് പാർട്ടി' എന്ന് പുനർനാമകരണം ചെയ്തിരുന്നു. ബിജെപിയിൽ ചേർന്നതിന് ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തെ 2023 ഡിസംബറിൽ കേരള ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി പാർട്ടി നേതൃത്വം നിയമിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും പാർട്ടിയുമായി ചില അസ്വാരസ്യങ്ങൾ ദേവൻ  ഉണ്ടായിരുന്നു.  തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കുള്ളിൽ ഉണ്ടായ ചില ആഭ്യന്തര പ്രശ്നങ്ങളും ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള വിവാദങ്ങളും അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണമായതായി സൂചനകളുണ്ട്.താൻ ഒരു ബിജെപി അനുഭാവിയായി മാറിയത് പാർട്ടിയുടെ കേന്ദ്ര നേതാക്കളുടെ ആശയങ്ങളിൽ ആകൃഷ്ടനായാണെങ്കിലും, കേരളത്തിലെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തന ശൈലി തനിക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

തൽക്കാലം മറ്റ് മുന്നണികളിലേക്കൊന്നും ഇല്ലെന്നും, താൻ 2004-ൽ രൂപീകരിച്ച 'കേരള പീപ്പിൾസ് പാർട്ടി' പുനരുജ്ജീവിപ്പിച്ച് സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ദേവൻ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0