ഹിമാലയത്തിലെ മഞ്ഞുരുകൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കു വൻ ഭീഷണിയാകുമെന്നു പഠനം
A study indicates that the melting of Himalayan glaciers poses a major threat to Indias economy
ഹിമാലയൻ പർവതനിരകളിലെ മഞ്ഞുരുകൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കു വൻ ഭീഷണിയാകുമെന്നു പഠനം. സിസ്റ്റമിക്, ഇന്റഗ്രേറ്റഡ് മൗണ്ടൻ ഇനിഷ്യേറ്റീവ് എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഗവേഷകരാണു പഠനത്തിനു പിന്നിൽ. ആഗോള കാലാവസ്ഥാ വ്യതിയാനവും പ്രാദേശിക മലിനീകരണവുമാണു ഗുരുതരമായ അവസ്ഥയ്ക്കു പിന്നിലെ പ്രധാന കാരണമെന്നു ഗവേഷകർ വ്യക്തമാക്കുന്നു. മഞ്ഞുരുകൽ വേഗത്തിലാകുന്നതിൽ പ്രധാന വില്ലനാകുന്നത് 'ബ്ലാക്ക് കാർബൺ' ആണ്. സമീപ പ്രദേശങ്ങളിലെ നിർമാണമേഖലകളിൽനിന്നും വാഹനങ്ങളിൽനിന്നും വായുവിലേക്കുയരുന്ന പുകയാണു വലിയ പ്രതിസന്ധി. മഞ്ഞിൽ അടിയുന്ന കരിയുടെ കണികകൾ സൂര്യപ്രകാശം കൂടുതൽ ആഗിരണം ചെയ്യുകയും മഞ്ഞുരുകൽ വേഗത്തിലാക്കുകയും ചെയ്യുന്നു. ഒരു പതിറ്റാണ്ടു മുമ്പുണ്ടായിരുന്നതിനേക്കാൾ 65 ശതമാനം വേഗത്തിലാണ് ഇപ്പോൾ ഹിമാനികൾ ഉരുകുന്നത്. ഇതു മേഖലയിലെ പരിസ്ഥിതിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










