രാഹുൽ മാങ്കൂട്ടത്തിൻ്റെ വിധി പറയുന്നത് മാറ്റി
രാഹുൽ മാങ്കൂട്ടത്തിൻ്റെ വിധി പറയുന്നത് മാറ്റി
പത്തനംതിട്ട: മൂന്നാം ബലാൽസംഗ കേസിൽ രാഹുൽ മാങ്കുട്ടത്തിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 28ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് വിധി പറയുക. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. കൂടുതൽ തെളിവുകൾ ഇല്ലന്നും അന്വേഷണം പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ തെളിവുകൾ കൂടുതൽ ഹാജരാക്കേണ്ടതായിട്ടുണ്ടെന്നും ആയതിനാൽ ഇപ്പോൾ ജാമ്യം നൽകേണ്ടതില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇപ്പോൾ ജാമ്യം അനുവദിച്ചാൽ പ്രതി കൂടുതൽ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടാനും സാധ്യതയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പലകാര്യങ്ങളും കള്ളമാണെന്ന വാദമാണ് പ്രതിഭാഗം വക്കീൽ ഉന്നയിച്ചത്. ബലാൽസംഗ കുറ്റം നിലനിൽക്കില്ലെന്നും രാഹുലിൻ്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്. കേസ്സിന് ആധാരമായ വിഷയങ്ങൾ അന്വേഷണ സംഘം ഇനിയും പ്രോസിക്യൂഷൻ മുഖേന നൽകുമെന്നും അറിയുന്നു.: മൂന്നാം ബലാൽസംഗ കേസിൽ രാഹുൽ മാങ്കുട്ടത്തിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 28ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് വിധി പറയുക. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. കൂടുതൽ തെളിവുകൾ ഇല്ലന്നും അന്വേഷണം പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ തെളിവുകൾ കൂടുതൽ ഹാജരാക്കേണ്ടതായിട്ടുണ്ടെന്നും ആയതിനാൽ ഇപ്പോൾ ജാമ്യം നൽകേണ്ടതില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇപ്പോൾ ജാമ്യം അനുവദിച്ചാൽ പ്രതി കൂടുതൽ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടാനും സാധ്യതയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പലകാര്യങ്ങളും കള്ളമാണെന്ന വാദമാണ് പ്രതിഭാഗം വക്കീൽ ഉന്നയിച്ചത്. ബലാൽസംഗ കുറ്റം നിലനിൽക്കില്ലെന്നും രാഹുലിൻ്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്. കേസ്സിന് ആധാരമായ വിഷയങ്ങൾ അന്വേഷണ സംഘം ഇനിയും പ്രോസിക്യൂഷൻ മുഖേന നൽകുമെന്നും അറിയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











