പരസ്യത്തിനായി കോടികൾ പണമായി കൈപ്പറ്റി: നടൻ മഹേഷ് ബാബുവിന് ഇഡി നോട്ടീസ് അയച്ചു
The Enforcement Directorate (ED) has summoned Telugu superstar Mahesh Babu in connection with a money laundering investigation involving Hyderabad-based real estate firms, Sai Surya Developers and Surana Group.
തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. പരസ്യത്തിനും അനുബന്ധ ചടങ്ങുകൾക്കും കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പിന്റെ പരസ്യങ്ങൾക്കായി മഹേഷ് ബാബു 5.9 കോടി രൂപ കൈപ്പറ്റിയെന്നും അതിൽ 3.4 കോടി രൂപ ചെക്കായും 2.5 കോടി പണമായും നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഏപ്രില്‍ 27 ഞായറാഴ്ച ചോദ്യം ചെയ്യലിനായി ഹൈദരാബാദ് ഓഫീസില്‍ ഹാജരാകാണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപ്രകാരമുള്ള പരിധിയെ മറികടന്ന് വലിയ തുക പണമായി സ്വീകരിച്ചതിനാണ് ഇഡിയുടെ ചോദ്യംചെയ്യൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













