നസ്ലിൻ സിംഗിൾ അല്ല: ക്രഷിനെ തിരഞ്ഞു സൈബർലോകം

Nazlin is not single: Cyber ​​world looking for a crush Nazlin is a favorite actor of the youth in Malayalam cinema.

May 7, 2025 - 20:54
 0
നസ്ലിൻ സിംഗിൾ അല്ല: ക്രഷിനെ തിരഞ്ഞു സൈബർലോകം

മലയാള സിനിമയിൽ യുവാക്കളുടെ പ്രിയ നടനാണ് നസ്ലിൻ. തണ്ണിമത്തൻ ദിനങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായ നസ്ലിൻ പ്രേമലുവിന്റെ വമ്പൻ വിജയത്തോടെയാണ് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയത്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നടത്തിയ അഭിമുഖത്തിൽ താൻ സിംഗിൾ അല്ല എന്ന് പറഞ്ഞതോടെ താരത്തിന്റെ ക്രഷ് ആരെന്നു തിരയുകയാണ് സൈബർലോകം. മോഹൻകുമാർ ഫാൻസ്‌ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി  മലയാള സിനിമയിൽ തുടക്കം കുറിച്ച അനാർക്കലി നാസർ ആണ് നസ്ലിന്റെ ക്രഷ് എന്നാണ് സൈബർ ലോകം പറയുന്നത്, എന്റിക്കാക്കൊരു ആനാണ്ടാർന്നു എന്ന ചിത്രത്തിലും അനാർക്കലി വേഷമിട്ടുണ്ട്. ഇരുവരും ഒപ്പമുള്ള ചിത്രങ്ങളും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0