ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു

Film director and cinematographer Shaji N. Karun passed away.

Apr 28, 2025 - 18:13
Apr 28, 2025 - 18:14
 0
ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ഏറെ നാളായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പിറവി എന്ന ചിത്രത്തിലൂടെയാണ് ഷാജി എൻ. കരുൺ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. രണ്ടാമത്തെ ചിത്രമായ 'സ്വം' കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമായി. കുട്ടിസ്രാങ്ക്, വാനപ്രസ്ഥം തുടങ്ങി ഒരുപിടി ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷൻ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2011ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0