ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാന് പൗരൻ മജീദ് മൊസയേദിന്റെ വധശിക്ഷ നടപ്പിലാക്കി
Majid Mossadegh, an Iranian citizen who spied for Israel, has been executed
ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാന് പൗരൻ മജീദ് മൊസയേദിന്റെ വധശിക്ഷ നടപ്പിലാക്കി. ഇറാനിലെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട്. ചാര ഏജന്‍സിയായ മൊസാദിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാന് സുപ്രീംകോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് തീരദേശ രാജ്യങ്ങളിലൊന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് എന്ന മൊസാദ് ഏജന്റുമായി മജീദ് ബന്ധം പുലര്‍ത്തിയിരുന്നതായി ഇറാന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഏജന്റിന് ആഴ്ചകള്‍ തോറും ഇയാള്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നു. ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാള്‍ കൈമാറി. ഇതിന് പ്രതിഫലമായി ക്രിപ്റ്റോ കറന്‍സി ഇയാള്‍ക്ക് ലഭിച്ചിരുന്നതായും ഇറാന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













