ഇസ്രയേൽ 15 യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ച് ഇറാനിൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുകൾ

Iran-Israeli tensions have escalated. Reports suggest that 15 warplanes have been used to attack Iran

Jun 21, 2025 - 14:50
 0
ഇസ്രയേൽ 15 യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ച് ഇറാനിൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുകൾ

ഇറാൻ-ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 15 യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ച് ഇറാനിൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം ഉണ്ടാകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ഇറാനിലെ ക്വോമിൽ ആൾത്താമസമുള്ള കെട്ടിടത്തിൽ ഇസ്രയേലിൻ്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിലെ പ്രധാനന​ഗരങ്ങളായ ഹൈഫ, ടെൽഅവീവ്, ബീർഷേബ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ആക്രമണങ്ങളിൽ 17ഓളം പേർക്ക് പരിക്ക് പറ്റിയതായും രണ്ട് പേരുടെ നില ​ഗുരുതരമാണെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇതിനിടെ ഇസ്രയേലിൽ ഇറാൻ സാൽവോ മിസൈലുകൾ ആക്രമണത്തിന് ഉപയോ​ഗിച്ചതായി റിപ്പോർട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്ക് പറ്റിയതായി റിപ്പോർട്ട് ഇല്ലെന്നാണ് ഇസ്രയേലിൻ്റെ അടിയന്തര സേവന വിഭാ​ഗം പറയുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0