മുൻവർഷത്തെ അപേക്ഷിച്ച് മികച്ച വളർച്ച കൈവരിച്ചു റിലയൻസ്
The profit figures for the fourth quarter of the last financial year have now been released.
മുൻവർഷത്തെ അപേക്ഷിച്ച് മികച്ച വളർച്ച കൈവരിച്ചു പ്രധാന ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പദത്തിലെ ലാഭ കണക്കുകകളാണ് ഇപ്പോൾ പുറത്തുവിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളർച്ചയാണ് ലാഭത്തിൽ ഉണ്ടായത്. 2025 മാർച്ച് മാസത്തിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിൽ 19407 കോടി രൂപയാണ് കമ്പനിയുടെ നെറ്റ് ലാഭം. ലാഭത്തിലും പ്രതീക്ഷിച്ചതിലും ആയിരം കോടി രൂപയാണ് കമ്പനിക്ക് അധികമായി കിട്ടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭവിഹിതമായി ഒരു ഓഹരിക്ക് 5.50 രൂപ നൽകാനും കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു. ഇതിനുപുറമേ ഒന്നോ അതിലധികമോ തവണകളായി 25000 കോടി രൂപ ബോണ്ടിലൂടെ സമാഹരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













