ബംഗാളി സംവിധായകന്റെ മലയാള ചിത്രമായ ആദ്രിക മെയ് 9 ന് തിയേറ്ററുകളിൽ എത്തുന്നു
ബംഗാളി സംവിധായകന്റെ മലയാള ചിത്രമായ ആദ്രിക മെയ് 9 ന് തിയേറ്ററുകളിൽ എത്തുന്നു. ചിത്രം സംവിധാനം ചെയ്തത് അഭിജിത്ത് ആദ്യ എന്ന ബംഗാളി സംവിധായകനാണ്. ചിത്രത്തിൽ ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് 'ആദ്രിക'. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













