പേരുപോലെ തന്നെ കഥയിൽ ഒരുപാട് കൗതുകവുമായി ഓട്ടംതുള്ളൽ അണിയറയിൽ ഒരുങ്ങുന്നു

Marthandan's new venture Ottamthullal was launched on May 5 at the Anchumana Temple in Edappally, Kochi

May 6, 2025 - 10:30
 0
പേരുപോലെ തന്നെ കഥയിൽ ഒരുപാട് കൗതുകവുമായി  ഓട്ടംതുള്ളൽ അണിയറയിൽ ഒരുങ്ങുന്നു

പേരുപോലെ തന്നെ കഥയിൽ ഒരുപാട് കൗതുകവുമായാണ് ഓട്ടംതുള്ളൽ എന്ന ചിത്രവുമായി സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നത്. മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ എന്ന പുതിയ സംരംഭത്തിന് മെയ് അഞ്ചിന്  കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വച്ചു തിരി തെളിഞ്ഞു. നല്ലൊരു സംഘം ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ  ഹരി ശ്രി അശോകനും, സംഗീത സംവിധായകൻ രാഹുൽ രാജും , സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. അഞ്ചുമനക്ഷേത്ര സന്നിധിയിൽത്തന്നെയായിരുന്നു ആദ്യ ദിനത്തിലെ  ചിത്രീകരണവും. മേത്താനം എന്ന ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങൾ പൂർണ്ണമായും നർമ്മത്തിലൂടെയും, ഒപ്പം ഇത്തിരി ഹൊറർ പശ്ചാത്തലത്തി
ലൂടെയുമവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. വിജയരാഘവൻ ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, മനോജ്.കെ.യു തുടങ്ങിയവർ  ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0