നിപ സമ്പർക്കപട്ടികയിൽ 571 പേർ, ഇതിൽ 27 പേർക്കാണ് ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളവർ: ആരോഗ്യമന്ത്രി
571 people in Kerala's Nipah contact list, 27 of them at highest risk: Health Minister says
കേരളത്തിൽ നിപ സമ്പർക്കപട്ടികയിൽ 571 പേരുണ്ടെന്നും ഇതിൽ 27 പേർക്കാണ് ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അഞ്ച് ജില്ലകളിലായി 571 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള 62 പേരും പാലക്കാട് നിന്നുള്ള 418 പേരും കോഴിക്കോട് നിന്നുള്ള 89 പേരും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നു. മലപ്പുറത്ത് നിലവില്‍ പതിമൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് നിന്നുള്ള ഒരാളും ഐസൊലേഷനില്‍ ചികിത്സയിലാണ്. അതേസമയം, മലപ്പുറത്ത് നിന്നുള്ള ഒരാള്‍, പാലക്കാട് നിന്നുള്ള രണ്ട്, കോഴിക്കോട് നിന്നുള്ള ഏഴ് പേര്‍ എന്നിങ്ങനെ പത്ത് പേരെ ഐസൊലേഷന്‍ കാലയളവ് അവസാനിച്ചതിന് ശേഷം സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













