ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാല്‍

Mohanlal, the acclaimed Malayalam film actor, has expressed profound sorrow over the recent terror attack in Pahalgam, Jammu and Kashmir, which resulted in the tragic deaths of over 20 individuals, including tourists.

Apr 23, 2025 - 10:35
 0
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാല്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാല്‍. വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം വേദനിപ്പിക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ താനും ഈ രാജ്യം മുഴുവനും പങ്കുചേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭീകരാക്രമണത്തിന്റെ ഇരകളെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മിക്കണമെന്നും മോഹന്‍ലാല്‍ കുറിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളെക്കുറിച്ച് ഓര്‍ത്തെന്റെ ഹൃദയം നോവുന്നു. എന്ത് കാരണം പറഞ്ഞാലും നിരപരാധികളുടെ ജീവന്‍ കവരുന്നത് അംഗീകരിക്കാനാകില്ല. നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി അറിയുക. രാജ്യം മുഴുവന്‍ നിങ്ങളുടെ വേദനയ്‌ക്കൊപ്പമുണ്ട്. ഇരുട്ടിന്റെ കാലത്ത് പോലും സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കാം. ഒരിക്കലും പ്രതീക്ഷ കൈവെടിയരുതെന്നും മോഹൻലാൽ വേദന പങ്കുവെച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0