പഹൽഗാം ഭീകരാക്രമണം: അച്ഛൻ കണ്മുന്നിൽ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ ആരതി
Pahalgam terror attack: Aarti in shock after father killed in front of her eyes
പഹൽഗാം ഭീകരാക്രമണത്തിൽ അച്ഛൻ കണ്മുന്നിൽ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് എൻ രാമചന്ദ്രന്റെ മകൾ ആരതി. വെടിയേറ്റപ്പോൾ തന്നെ അച്ഛൻ മരിച്ചത് ഞാൻ തിരിച്ചറിഞ്ഞു. മക്കളുടെ നിലവിളിയാണ് യാഥാർഥ്യത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചത്. ഓടി ഒളിച്ച തന്റെ പിന്നാലെ വന്ന ഭീകരർ തോക്കുകൊണ്ട് തലയിൽ തട്ടിയെന്നും മക്കൾ കരഞ്ഞപ്പോൾ അച്ഛന്റെ മൃതദേഹം ഉപേക്ഷിച്ചു ഭീകരർ പോവുകയായിരുന്നെന്നും ആരതി പറഞ്ഞു. തന്റെ മുൻപിൽ എത്തിയ ഭീകരർ സൈനിക വേഷത്തിൽ അല്ലായിരുന്നു. വെപ്രാളത്തിൽ കാട്ടിലൂടെയാണ് മക്കെളെയും എടുത്തു ഓടി രക്ഷപെട്ടത്. പിന്നീടാണ് സൈന്യം രക്ഷക്കെത്തിയത്. തനിക്ക് എല്ലാ സഹായങ്ങളും ചെയ്തത് തന്റെ ഡ്രൈവര്‍ മുസാഫിറും കൂടെയുണ്ടായിരുന്ന സമീര്‍ എന്ന യുവാവുമാണ്. തിരികെ ശ്രീനഗറില്‍ വരുന്നതുവരെ അവരും ഒപ്പം നിന്നു. പുലര്‍ച്ചെ വരെ മോര്‍ച്ചറിയിലും മറ്റുമായി സ്വന്തം സഹോദരന്മാരെ പോലെ അവരെനിക്ക് കൂട്ടിരുന്നു. പ്രതിസന്ധിഘട്ടത്തിൽ തന്നോടൊപ്പം നിന്ന് എല്ലാ സഹായവും തന്ന അവർ തനിക് സഹോദരങ്ങളാണ്. നാട്ടിലേക്ക് തിരിക്കുമ്പോൾ കശ്മീരില്‍ എനിക്ക് രണ്ട് സഹോദരന്മാരുണ്ടെന്നും നിങ്ങള്‍ രണ്ടുപേരേയും അള്ളാഹു രക്ഷിക്കുമെന്നും അവരോട് പറഞ്ഞെന്നും ആരതി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











