വീരകൃത്യങ്ങളിൽ അഭിമാനം: അഗാധമായ ദുഃഖത്തിൽ ആദിലിന്റെ കുടുംബം
Syed Adil Hussain Shaikh lost his life while trying to save tourists in the Pahalgam terror attack.
പഹൽഗാം ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാക്കിന് ജീവൻ നഷ്ടമായത്. തന്റെ മകന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കുടുംബം മകനെക്കുറിച്ചു അഭിമാനം കൊള്ളുന്നതായും പറഞ്ഞു. കുടുംബത്തിലെ മൂത്ത മകനായ ആദിലാണ് കുടുംബം നോക്കിനടത്തുന്നത്. മകന്റെ വീരപ്രവർത്തിയിലുള്ള അഭിമാനത്തിലാണ് ഞാൻ ഇന്നും ജീവിക്കുന്നതെന്നും അല്ലാതെ മകന്റെ ജീവനില്ലാത്ത ശരീരം കണ്ടപ്പോയേ താൻ മരിച്ചുപോകുമായിരുന്നെന്ന് പിതാവ് സായിദ് ഹൈദർ ഷാ പറഞ്ഞു. പിതാവിനെ ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. മകന്റെ മരണത്തിൽ നീതികിട്ടണമെന്നും പിതാവ് ആവശ്യപ്പെടുന്നു. ജമ്മുകശ്മീർ സ്വദേശിയായ ആദിൽ വിനോദസഞ്ചാരികൾക്ക് കുതിര സവാരി നടത്തിയാണ് ജീവിത മാർഗം കണ്ടെത്തുന്നത്. തന്റെ കുതിരപ്പുറത്തു യാത്ര ചെയ്ത യാത്രക്കാരെ വെടിവെക്കാൻ തുനിഞ്ഞപ്പോൾ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടികൊണ്ടത്. എന്തിനാണ് ഈ പാവങ്ങളെ കൊല്ലുന്നതെന്ന് ചോദിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













